o മയ്യഴിയിലെ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീടുകളിലെത്തിക്കാൻ നടപടി
Latest News


 

മയ്യഴിയിലെ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീടുകളിലെത്തിക്കാൻ നടപടി

 മയ്യഴിയിലെ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീടുകളിലെത്തിക്കാൻ നടപടി!



മയ്യഴിയിൽ സൗജന്യ അരിക്ക് അർഹരായ കിടപ്പുരോഗികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും അരി ലഭിക്കുന്നതിനായി വിതരണകേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടിവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ ഇടപെടൽ നടത്തി.


അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ടോ, അവർ ചുമതലപ്പെടുത്തുന്ന നോമിനികൾ മുഖേനയോ, അല്ലെങ്കിൽ അംഗൻവാടി ജീവനക്കാർ വഴി നേരിട്ട് വീടുകളിലെത്തിച്ചോ സൗജന്യ അരി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും, കിടപ്പുരോഗികളുടെയും അവശത അനുഭവിക്കുന്നവരുടെയും പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. അർഹരായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.


കിടപ്പുരോഗികളും വയോജനങ്ങളും അവശത അനുഭവിക്കുന്നവരും ഉൾപ്പെടെയുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഈ ഇടപെടലിന്റെ ലക്ഷ്യമെന്ന്  മയ്യഴി  എം.എൽ.എ,  അഡ്വ. ടി. അശോക് കുമാർ  പറഞ്ഞു


Post a Comment

Previous Post Next Post