o പെരിങ്ങാടിയിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു
Latest News


 

പെരിങ്ങാടിയിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു

 

പെരിങ്ങാടിയിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു*




പെരിങ്ങാടി: പെരിങ്ങാടി സ്പിന്നിങ് മിൽ റോഡിൽ മാങ്ങോട്ടുംകാവ് പതിനെട്ടാംപടിക്ക് സമീപം നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ച് അപകടം. 


അറ്റകുറ്റപ്പണികൾക്കായി രണ്ടുദിവസമായി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന   വടകര തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.  ബസ് ട്രയൽ റണ്ണിനായി റോഡിലിറക്കിയതായിരുന്നു. . ട്രയൽ റണ്ണിനിടെ എയർ ബ്രേക്കിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ മതിലിൽ ഇടിച്ചശേഷം എതിർദിശയിൽനിന്ന് ഓടിച്ചുവരികയായിരുന്ന സ്വിഫ്റ്റ് കാറിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. KL 13 AF 3132 നമ്പർ സ്വിഫ്റ്റ് കാർ പേരളശ്ശേരി സ്വദേശിയുടേതാണ്.

ബസ് നിയന്ത്രണം വിട്ടത് കണ്ട് കാർ വശത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്കും ബസ് ജീവനക്കാർക്കും പരിക്കില്ല.

വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസ്സമുണ്ടായി.

ബസിൽ യാത്രക്കാരില്ലാതിരുന്നതും അപകടസമയത്ത് റോഡിൽ വലിയ തിരക്കില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.




Post a Comment

Previous Post Next Post