*തീരം സാംസ്കാരിക വേദി മാഹിയുടെ പതിനാലാം വാർഷികാഘോഷം: മഹിമേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു*
മാഹി: തീരം സാംസ്കാരിക വേദി മാഹിയുടെ പതിനാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മഹിമേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു.
യുവ ചിത്രകാരി ശ്രീവാഗ്ദ ജെ. പി പരിപാടി ഉദ്ഘാടനം ചെയ്തു. തീരം സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് കവിത പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വി. കൃപേഷ് സ്വാഗതം ആശംസിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഷികാഘോഷ സമാപന ദിവസമായ ആഗസ്റ്റ് 24-ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment