o മാഹി ശ്രീ നാരായണ കോളേജ്‌ ഓഫ്‌ എജുക്കേഷനിൽ രക്തദാന ബോധവൽക്കരണവും മോട്ടിവേഷൻ ക്ലാസ്സും നടന്നു
Latest News


 

മാഹി ശ്രീ നാരായണ കോളേജ്‌ ഓഫ്‌ എജുക്കേഷനിൽ രക്തദാന ബോധവൽക്കരണവും മോട്ടിവേഷൻ ക്ലാസ്സും നടന്നു

 *മാഹി ശ്രീ നാരായണ കോളേജ്‌ ഓഫ്‌ എജുക്കേഷനിൽ രക്തദാന ബോധവൽക്കരണവും മോട്ടിവേഷൻ ക്ലാസ്സും നടന്നു.*



*മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മാഹി ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റും ബി ഡി കെ സൗദി അറേബ്യ കോർഡിനേറ്ററുമായ ഫസൽ ചാലാട് ക്ലാസ്സിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ: രമ്യ വി ആർ, ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, ജില്ലാ ജോയിന്റ് സിക്രട്ടറി റയീസ് മാടപ്പീടിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് യൂനിയൻ ചെയർ പേഴ്സൻ സൂര്യനന്ദന കെ കെ ക്ലാസ്സിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും, രക്തദാന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗമനോഭാവത്തെ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.*


*ഓഗസ്റ്റ് 10 തിങ്കളാഴ്ച കോളേജിൽ വെച്ചു നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോളേജ് ചെയർമാൻ ഡോ:എൻ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബ്ലഡ് സെന്ററുകളിൽ രക്തത്തിന്റെ ആവശ്യം കൂടുകയും, രക്തത്തിന്റെ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കോളേജിൽ വെച്ച് നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിലേക്ക് മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് പി പി റിയാസ് മാഹി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. റിയാസ് പി പി 9895471847, സൂര്യനന്ദന കെ കെ 7736894087.*

Post a Comment

Previous Post Next Post