മാഹി കേന്ദ്രീയ വിദ്യാലയ: അനുമോദനവും ആദരവും അധ്യക്ഷനായി. റീജിയണൽ അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു
മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഫ്സൽ സി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. ബി. സതീഷ് അധ്യക്ഷനായി. റീജിയണൽ അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായ അങ്കിത് കുമാർ ഐ.എ.എസ്. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ഗിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദീപപ്രജ്വലനം നടത്തി ചടങ്ങിന് തുടക്കമായി.
മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ, ഡോ. കെ.കെ. ശിവദാസൻ, മുൻ പ്രസിഡന്റ് സുഷമ കെ., കേന്ദ്രീയ വിദ്യാലയ പി.ജി.ടി. (ഹിന്ദി) വിലാസിനി, പി.ജി.ടി. (കെമിസ്ട്രി) രജനി പി. എന്നിവർ സംസാരിച്ചു.
വിരമിച്ച ജീവനക്കാരായ വിലാസിനിയെയും സുരേന്ദ്രനെയും അങ്കിത് കുമാർ ഐ.എ.എസ്. ആദരിച്ചു. അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കുള്ള മോമെന്റോകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. ദേശീയഗാനത്തിനുശേഷം ജനറൽ ബോഡി യോഗവും നടന്നു.

Post a Comment