ഓണം പ്രമാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും, പെൻഷൻകാർക്കും, കരാർ ജീവനക്കാർക്കും ആഗസ്റ്റ് മാസത്തെ ശമ്പളം നേരത്തെ നൽകണം :പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘ്
ഓണം പ്രമാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും, പെൻഷൻകാർക്കും, കരാർ ജീവനക്കാർക്കും ആഗസ്റ്റ് മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘിന്റെ എക്സിക്യൂട്ടീവ് യോഗം പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് ലേബർ ഡിപ്പാർട്ട്മെൻ്റ് മിനിമം വേതനം ഉറപ്പാക്കണമെന്നും, പത്തു വർഷത്തോളമായി ദിവസ വേതനക്കാരായി (FTCLR) മാഹി പി.ഡബ്ള്യു.ഡി യിൽ ജോലി നോക്കുന്ന അഞ്ചു പേരെ ഉടൻ സ്ഥിരപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മാഹിയിൽ വെച്ച് നടന്ന യോഗത്തിൽ വിജിൻ അച്ചമ്പത്ത് അദ്ധ്യക്ഷ്യം വഹിച്ചു. പി.പി.രാജേഷ്, ദീപ അങ്കവളപ്പിൽ, സനേഷ് വളവിൽ, കൃപേഷ് കെ.വി, ജനീഷ് പൂഴിയിൽ, റജിന.കെ, എം.കെ.മോഹൻദാസ്, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. രാജേഷ് ചക്കമ്പത്ത് സ്വാഗതവും, സുസ്മിത.എസ്.രാജ് നന്ദിയും പറഞ്ഞു.

Post a Comment