*ഗുഡ്സ് ഓട്ടോ ഗേറ്റിലിടിച്ച് പെരിങ്ങാടി റെയിൽവേ ഗേറ്റ് ലോക്കായി; ഗതാഗതം തടസ്സപ്പെട്ടു*
പെരിങ്ങാടി: ഗുഡ്സ് ഓട്ടോ റെയിൽവേ ഗേറ്റിൽ ഇടിച്ചതിനെ തുടർന്ന് പെരിങ്ങാടി റെയിൽവേ ഗേറ്റ് ലോക്കായി തുറക്കാനാകാതെ അടഞ്ഞുകിടക്കുന്നു. ഗേറ്റിൽ ഇടിച്ച ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ കടന്നുപോയതായാണ് വിവരം.
സംഭവത്തെ തുടർന്ന് ഗേറ്റ് തുറക്കാനാകാതെ വന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ഗുഡ്സ് ഓട്ടോ കണ്ടെത്തുന്നതിനായി റെയിൽവേ അധികൃതർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഗേറ്റ് തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Post a Comment