സൗഹൃദ തേയില സൽക്കാരം നടത്തി
ന്യൂമാഹി: ജമാഅത്തെ ഇസ്‌ലാമി പുന്നോൽ, പുന്നോൽ ഈസ്റ്റ് ഘടകങ്ങൾ ചേർന്ന് സൗഹൃദ തേയില സൽക്കാരം സംഘടിപ്പിച്ചു.
സാഹിത്യകാരൻ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പുന്നോൽ നാസിം പി.എം. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു.
പാർവണ മനോജ് പ്രാർഥനാ ഗീതം ആലപിച്ചു. എറണാകുളം ജില്ലാ അസി. ഫോറസ്റ്റ് ഓഫീസർ ആനന്ദ്, കല്പറ്റ സബ് രജിസ്ട്രാർ മുനീർ ജമാൽ, ശ്രീനാരായണ മഠം പ്രസിഡന്റ് കെ.കെ.സുബീഷ്, ശ്രീനാരായണ വിലാസം സ്കൂൾ എച്ച്.എം. ബിജോയ്, എ.പി.അസ് ഘർ എൽ.ഐ.സി ഓഫീസർ പ്രസാദ്, എം.എം. പദ്മനാഭൻ, ദീപ, വസന്ത, പുരുഷോത്തമൻ, ധ്യാൻ എന്നിവർ സംസാരിച്ചു.
മിഖാ മനോജ്, സത്യാനന്ദ്, സജിനാ നാസിർ, എ.വി. അമീർ, വിനോദൻ, എം. അബൂട്ടി എന്നിവർ ഗാനം ആലപിച്ചു.
തലശ്ശേരി ഇസ്ലാമിക് സെന്റർ ഖത്തീബ് നവാസ് അസ്ഹരി സമാപന പ്രസംഗം നടത്തി.
എം. ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, കെ കെ അബൂബക്കർ, കെ പി മുഹമ്മദ് റിയാസ്, ടി ഹനീഫ, പി വി ഹംസ, കെ വി അഷ്‌കർ, കെ പി റഹീസ്, നഹാസ് കേളോത്ത്, പികെ നൗഷാദ്, എം ബി ജസ്‌ലീന, കെ പി ഷമീന, കെ പി ഷാഹിന, കെ പി ഷാഹിന എ തഹ്സീന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment