o *കെവലിയേർസ് ദേ മായേ ഓണം ആഘോഷിച്ചു
Latest News


 

*കെവലിയേർസ് ദേ മായേ ഓണം ആഘോഷിച്ചു

 *കെവലിയേർസ് ദേ മായേ ഓണം ആഘോഷിച്ചു* 



മാഹി: മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ ഓണാഘോഷം മാഹി കാപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.


മാഹി ഗവ. ആശുപത്രി സർജനും നിരവധി തവണ അയൺമാൻ പട്ടം നേടിയിട്ടുള്ള ഡോ. മുഹമ്മദ് ഇഷാഖ് ഷാമിർ ആഘോഷം ഉദ്ഘാടനം ചെയ്തു. ഒരു സൈക്കിളിന്റെ ചക്രങ്ങളും പെഡലുകളും തമ്മിലുള്ള ബന്ധം പോലെ കുടുംബ കൂട്ടായ്മകൾ ബന്ധം ഊട്ടിയുറപ്പിക്കുമെന്നും ഇത്തരം കൂട്ടായ്മകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.


ശ്രീകുമാർ ഭാനു സ്വാഗതം പറഞ്ഞു. സ്ഥാപക അംഗം അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കക്കാടൻ വിനയൻ നന്ദി പറഞ്ഞു.


ഓണക്കളികൾ, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഓണസദ്യ എന്നിവയും അരങ്ങേറി.

Post a Comment

Previous Post Next Post