*യങ് ഇന്ത്യ: പാചക മത്സരം നടത്തി*
സി.ബി.എസ്.ഇ യങ് ഇന്ത്യയുടെ ഭാഗമായി പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാചക മത്സരം നടത്തി. രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ആറാം തരം മുതൽ എട്ടാംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് സാലഡ്, സാൻവിച്ച്, കനാപ്പേ തുടങ്ങിയ വിഭവങ്ങളിൽ തീ ഉപയോഗിക്കാതെയുള്ളതും, ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ, ഏഷ്യൻ, വെസ്റ്റേൺ വിഭാഗങ്ങളിൽ തീ ഉപയോഗിച്ചിട്ടുള്ള പാചകവുമായിരുന്നു. യാമിനി പ്രദീപ്, സിജിന.കെ, ജെയിംസ് സി ജോസഫ്, ഊർമ്മിള പത്മനാഭൻ, സബീന നാണു, കെ.പി.സുജീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Post a Comment