o അഴിയൂർ :സ്വാതന്ത്ര്യ ദിനത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു.
Latest News


 

അഴിയൂർ :സ്വാതന്ത്ര്യ ദിനത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു.

 അഴിയൂർ :സ്വാതന്ത്ര്യ ദിനത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു.



അഴിയൂരിലെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അഴിയൂർ സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യ ദിനത്തിൽ അഴിയൂരിലെ മുതിർന്ന പൗരൻമാർക്ക് ആദരവ് നൽകി.


 അബ്രഹാം ചക്കാലക്കൽ അഴിയൂർ, പി. എം. അശോകൻ, അന്ത്രു നെല്ലോളി, ബാലൻ മാണിക്കോത്ത്, രോഹിണി പുലക്കുനിയിൽ, അനന്തൻ ഒസ്സാൻ്റെ തയ്യിൽ എന്നിവരെ അവരവരുടെ വസതിയിൽ എത്തി ആദരവ് നൽകി.


കൂട്ടായ്മയുടെ കൺവീനർ നവാസ് നെല്ലോളി സ്വാഗതം ആശംസിച്ച അഴിയൂരിലെ ചടങ്ങിൽ കൂട്ടായ്മയുടെ ചെയർമാൻ  ടി.സി. രാമചന്ദ്രൻ  അബ്രഹാം അഴിയൂർ എന്നവർക്ക് ആദരവ് നൽകി ഉദ്ഘാടനം ചെയ്തു. അഴിയൂരിലെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വ്യക്തികളേയും സ്വാതന്ത്ര്യ സമര നായകർക്ക് അവസാന അത്താണിയായി പ്രവർത്തിച്ചവരെയുമാണ് കൂട്ടായ്മ ആദരവിനായി തെരഞ്ഞെടുത്തതെന്ന് ഉത്‌ഘാടന ചടങ്ങിൽ   ടി.സി. രാമചന്ദ്രൻ വ്യക്തമാക്കി.ശേഷം   നവാസ് നെല്ലോളി, ഷുഹൈബ് കൈതാൽ, മാലതി കൃഷ്ണൻ, അഴിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ഷെമീറ റഫീഖ്, രാജൻ തീർത്ഥം, എന്നിവർ ചടങ്ങിൽ വെച്ച് മറ്റുള്ളവർക്ക് ആദരവ് നൽകി.

ചടങ്ങിൽ അഴിയൂർ സൗഹൃദ കൂട്ടായ്മ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ  ഗംഗാധരൻ അഴിയൂർ  സജ്ന ചങ്ങരംകണ്ടി, ഷെറിൻ കുമാർ ചോമ്പാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Previous Post Next Post