o സേവനമികവിന് അംഗീകാരം;* *എഎസ്ഐ സുജിത്തിന് രാജീവ് ഗാന്ധി മെറിട്ടോറിയൽ അവാർഡ്*
Latest News


 

സേവനമികവിന് അംഗീകാരം;* *എഎസ്ഐ സുജിത്തിന് രാജീവ് ഗാന്ധി മെറിട്ടോറിയൽ അവാർഡ്*

 *സേവനമികവിന് അംഗീകാരം;*
 *എഎസ്ഐ സുജിത്തിന് രാജീവ് ഗാന്ധി മെറിട്ടോറിയൽ അവാർഡ്* 



മാഹി: പന്തക്കൽ ഔട്ട് പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) സുജിത്തിന് ഈ വർഷത്തെ രാജീവ് ഗാന്ധി മെറിട്ടോറിയൽ

അവാർഡ്. പോലീസിൽ കാഴ്ചവെച്ച സ്തുത്യർഹവും കർമ്മനിരതവുമായ സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുതുച്ചേരി വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ രംഗസ്വാമിഅവർകൾ എഎസ്ഐ സുജിത്തിന് പുരസ്കാരം സമ്മാനിക്കും.

പോലീസ് സേനയിൽ ആത്മാർത്ഥതയോടെയും അച്ചടക്കത്തോടെയും ദീർഘകാലമായി സേവനം അനുഷ്ഠിച്ചുവരുന്ന സുജിത്ത്, മാഹി റീജണിൽ നിന്ന് ഈ വർഷം രാജീവ് ഗാന്ധി അവാർഡിന് അർഹനായ ഉദ്യോഗസ്ഥനാണ്. പൊതുജനങ്ങളോടുള്ള സൗഹൃദപരമായ സമീപനവും, ഏൽപ്പിക്കുന്ന ചുമതലകൾ ഉത്തരവാദിത്വബോധത്തോടെ നിർവഹിക്കുന്നതിലെ മികവും അദ്ദേഹത്തിന്റെ സേവനത്തിന്റെ പ്രത്യേകതകളാണ്.

പന്തക്കൽ ഔട്ട് പോസ്റ്റിലെ ചുമതലകൾ കാര്യക്ഷമമായി നിർവഹിച്ചുവരുന്ന സുജിത്തിന്റെ സേവനമികവിനുള്ള അംഗീകാരമായി പുരസ്കാരം മാറുകയാണ്. സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നത് മാഹി പോലീസ് സേനയ്ക്കും അഭിമാനനിമിഷമാകും.

Post a Comment

Previous Post Next Post