o സഹൃദയ: വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ
Latest News


 

സഹൃദയ: വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ

 *സഹൃദയ: വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ*



ന്യൂമാഹി സഹൃദയ സാംസ്ക‌ാരിക വേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹി ശ്രീനാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വായനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും അഡ്വ: ടി.അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കും. നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്ക്കാര ജേതാവ് സി.വി.രാജൻ മാസ്റ്ററെയും ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാര ജേതാവ് സോമൻ മാഹിയെയും മലയാള കഥാകൃത്ത് വി.ആർ.സുധീഷ് ചടങ്ങിൽ വെച്ച് ആദരിക്കും. രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ പാലയാട് ഡയറ്റ് റിട്ട.പ്രിൻസിപ്പാൾ പി.കെ.ഗൗരി അവതരിപ്പിക്കും. മാഹി ശ്രീനാരായണ കോളേജ് ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്‌ണൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനുജ, പള്ളൂർ ആലി സ്‌കൂൾ മാനേജിംഗ് ഡയരക്‌ടർ പ്രദീപ് കൂവ എന്നിവർ ഭാഷണം നടത്തു. പ്രസിഡണ്ട് പി.കെ.വി.സാലിഹ് അദ്ധ്യക്ഷത വഹിക്കും. എം.എ. കൃഷ്‌ണൻ, എൻ.വി.അജയകുമാർ, കെ.വി.ദിവിത എന്നിവർ സംസാരിക്കുമെന്ന്  സി.വി.രാജൻ മാസ്റ്റർ, എം.എ.കൃഷ്‌ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ,

സി.കെ.രാജലക്ഷ്മി എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post