*മികവ് 2026 സംഘടിപ്പിച്ചു
പുന്നോൽ : ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ ന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന പരിപാടി " മികവ് 2026 സംഘടിപ്പിച്ചു
തലശ്ശേരി സൗത്ത് സബ് ജില്ലാ തലത്തിൽ അക്കാദമിക് മികവിലും കലാ-കായിക രംഗങ്ങളിലും ഒരുപോലെ തിളങ്ങി നാടിന് അഭിമാനമായി മാറിയ പുന്നോൽ മാപ്പിള LP സ്കൂളിനും, അധ്യാപകർക്കും ഉള്ള ആദരവ് സമർപ്പണവും
പുന്നോൽ മാപ്പിള LP സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.
NEET, KEEM പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഹൈഫ നൗഫൽ, NEET പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കിയ ഫാത്തിമത്തുൽ ഹിബ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു
മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി കെ സുലൈമാൻ ഉൽഘാടനം ചെയ്തു
റബീസ് അബ്ദുൽ സമദ് അനുമോദന പ്രഭാഷണവും, വനിതാ ലീഗ് തലശേരി മണ്ഡലം സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറും ആയ ടി വി റാഷിദ ടീച്ചർ മുഖ്യ പ്രഭാഷണവും നടത്തി.
പുന്നോൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ ഗഫൂർ സാഹിബ് ആദരവ് സമർപ്പണവും
റംഫാസ് അബ്ദുൽ റസാഖ് ഉൽബോധന പ്രഭാഷണവും നടത്തി
മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം ട്രഷറർ തഷ് രീഫ് ഹുസ്സൻ മൊട്ട ന്യൂ മാഹീ ഗ്രാമ ഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ,പുന്നോൽ മാപ്പിള L P സ്കൂൾ ഹെഡ് ടീച്ചർ ശ്രീമതി ബിന്ദു,മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹീ പഞ്ചായത്ത് പ്രസിഡന്റ് നിസാം പി കെ,നിഹാല, എം പി മശൂർ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അഷ്കർ മധുരിമ, പി റിയാസ്, പി സലാം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
മുസ്ലിം ലീഗ് പുന്നോൽ ശാഖ പ്രസിഡന്റ് AP അഫ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് കൺവീനർ എം ഫാറൂഖ് സ്വാഗതവും, മുഹമ്മദ് നബീൽ നന്ദിയും പറഞ്ഞു.

Post a Comment