o 1500 ദിവസങ്ങൾ പിന്നിട്ട് പീപ്പിൾ ലോ ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷണ വിതരണം "ഫീഡ് കണ്ണൂർ
Latest News


 

1500 ദിവസങ്ങൾ പിന്നിട്ട് പീപ്പിൾ ലോ ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷണ വിതരണം "ഫീഡ് കണ്ണൂർ

 *   1500 ദിവസങ്ങൾ പിന്നിട്ട്  പീപ്പിൾ ലോ ഫൗണ്ടേഷൻ  സൗജന്യ ഉച്ചഭക്ഷണ വിതരണം "ഫീഡ് കണ്ണൂർ"  .*

*കണ്ണൂർ: പത്ത് വർഷങ്ങൾക്ക് മുൻപ് അഡ്വ:പി ശശി പ്രസിഡന്റായും, ഇപ്പോഴത്തെ മാഹി എം എൽ എ അഡ്വ : ടി അശോക് കുമാർ സിക്രട്ടറിയായും തുടങ്ങിയ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ വിവിധ പരിപാടികളുടെ ഭാഗമായാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് "ഫീഡ് കണ്ണൂർ" എന്ന പേരിൽ വിശക്കുന്നവന് അന്നം നൽകുക എന്നഉദ്ദേശത്തോടു കൂടി ഭക്ഷണ വിതരണം തുടങ്ങിയത്.*


*കോവിഡിന് ശേഷമാണ് "ഫീഡ്  കണ്ണൂർ"  ആരംഭിച്ചത്. വിശക്കുന്നവന് ഭക്ഷണ പൊതി നൽകുന്ന ഈ മഹത്തായ  പരിപാടിപാടി ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസങ്ങളിലും നൽകിയിരുന്നു. ഭക്ഷണ പൊതി നൽകുന്ന ഈ മഹത് കർമ്മം ഇപ്പൊ  ആയിരത്തി അഞ്ഞൂറ് ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. 1500  ആം ദിവസത്തെ ഭക്ഷണ വിതരണത്തിൽ അഡ്വ: പി ശശി, മാഹി എം എൽ എ അഡ്വ:അശോക് കുമാർ, കെ വി സുമേഷ് എം എൽ എ എന്നിവർ പങ്കെടുത്തു.തുടർന്നും ഇത്തരം സേവനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.*

Post a Comment

Previous Post Next Post