o തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോ അരി നൽകണം -എം.എൽ.എ
Latest News


 

തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോ അരി നൽകണം -എം.എൽ.എ

 തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോ അരി നൽകണം -എം.എൽ.എ



മയ്യഴി: തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോഗ്രാം അരി മറ്റു ആനുകൂല്യങ്ങളോടൊപ്പം അധികമായി നൽകിക്കൊണ്ട് ഡിസംബർ മാസത്തെ റേഷനരി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് അഡ്വ.ടി. അശോക് കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു. 2025 ഡിസംബർ മാസത്തെ 10 കിലോ അരിയുൾപ്പെടെ ആകെ 20 കിലോ നൽകി പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിച്ചതായി എം.എൽ.എ വ്യക്തമാക്കി. എൻ്റെ ആവശ്യം മാനിച്ചാണ് ഡിസംബർ, 2026 ജനുവരി മാസങ്ങളിലെ അരി ഒരുമിച്ച് നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചതെന്ന് എം.എൽ.എ അറിയിച്ചു. ഇതിൻ പ്രകാരം വിതരണക്കാർ 10 കിലോ അരി വീതം രണ്ടു ബാഗുകളിൽ ആക്കുന്നതിന് പകരം  രണ്ടു മാസത്തെ അരി, 20 കിലോഗ്രാം ഒറ്റ ബാഗിലാക്കി മാഹിയിലേക്ക് അയക്കുകയും ചെയ്തു.

എന്നാൽ, ജനുവരി മുതൽ മെയ് വരെയുള്ള അരിയുടെ വിഹിതം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) രീതിയായിരുന്നു സർക്കാർ തീരുമാനിച്ചത്.

തുടർന്ന് ഡിസംബർ മാസത്തെ 10 കിലോഗ്രാം അരി മാത്രം വിതരണം ചെയ്താൽ മതിയെന്ന് തീരുമാനമുണ്ടായി. 

പക്ഷേ ആശയവിനിമയത്തിലെ കാലതാമസം കാരണമാണ് 20 കിലോഗ്രാം അരി അടങ്ങിയ ബാഗുകൾ മാഹിയിലെത്തിയത്.

ഒറ്റ ബാഗിലായതിനാൽ 10 കിലോ മാത്രം വിതരണം ചെയ്ത് ബാക്കി തിരികെ അയക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ചാക്ക് പൊട്ടിച്ച് 10 കിലോ വീതം പ്രത്യേകം ബാഗുകളിലാക്കാനോ തൂക്കി നൽകാനോ ഉള്ള സൗകര്യം മാഹിയിലെ അരി വിതരണക്കാർക്കില്ല. കുറഞ്ഞ കമ്മീഷനിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ അതിനായി നിർബന്ധിക്കാനും സാധിക്കില്ല.

ഈ സാങ്കേതിക തടസ്സം മറികടക്കാനാണ് തിരുവോണം സ്പെഷ്യലായി 10 കിലോ അരി കൂടി നൽകാൻ ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post