ക്ഷേത്ര ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനങ്ങൾ കൈവിടാതെ പന്തക്കൽ
ക്ഷേത്ര വികസനത്തിനും മറ്റുമായി നടന്നു വരുന്ന ബംബർ നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനങ്ങൾ കൈവിടാതെ പന്തക്കൽ. ഇന്നലെ നടന്ന മാക്കുനി ചമ്പാട് മണ്ടോളയിൽ ക്ഷേത്രത്തിലെ ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആൾട്ടോ കാർ ലഭിച്ചത് പന്തക്കൽ പോലീസ് എ.എസ്.ഐ.വി.കെ. സുജിത്തിന് ലഭിച്ചു. സുജിത്ത് കുടുംബ സമേതം പന്തക്കൽ പോലീസ് ക്വോർട്ടേഴ്സിലാണ് താമസം. ഈ ക്ഷേത്രത്തിലെ തന്നെ തിറ മഹോത്സവ ആഘോഷങ്ങൾ നടക്കവെ നടന്ന മറ്റൊരു നറുക്കെടുപ്പിൽ പന്തക്കലിലെ ചിരുകണ്ടോത്ത് ശ്രീധരന് ഒന്നാം സമ്മാനമായ ബൈക്ക് ലഭിച്ചു.ചമ്പാട് ചോതാവൂർ നാലുപുരയ്ക്കൽ പോർക്കലി ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായ ബംബർ നറുക്കെടുപ്പിൽ പന്തക്കൽ കുന്നുമ്മൽ പ്പാലത്തെ കുന്നുമ്മൽ സജീവിന് അര പവൻ സ്വർണ്ണ നാണയം സമ്മാനമായി ലഭിച്ചു - പൊതു ജനങ്ങളുടെ സാന്നിധ്യത്തിൽ പരസ്യമായി നടക്കുന്ന നറുക്കെടുപ്പുകളിൽ പന്തക്കൽ പ്രദേശത്തേക്ക് സമ്മാനങ്ങൾ തുടരെ തുടരെ നേടിക്കൊണ്ടിരിക്കുകയാണ്.

Post a Comment