o മാഹി നഴ്സിംഗ് കോളേജിന് ഒന്നാം വർഷ പരീക്ഷയിൽ തിളക്കമാർന്ന വിജയം
Latest News


 

മാഹി നഴ്സിംഗ് കോളേജിന് ഒന്നാം വർഷ പരീക്ഷയിൽ തിളക്കമാർന്ന വിജയം

 മാഹി നഴ്സിംഗ് കോളേജിന് ഒന്നാം വർഷ പരീക്ഷയിൽ തിളക്കമാർന്ന വിജയം 



മാഹി മദർ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്കുകളോടെ വിജയിച്ചതായി പ്രിൻസിപ്പൽ ഡോ.ഡി കവിത അറിയിച്ചു. അധ്യാപകമാരുടെയും വിദ്യാർത്ഥികളുടെയും കഠിന ഫലമാണ് നൂറു ശതമാനം വിജയം കൈവരിക്കാൻ സാധ്യമായതെന്നും പ്രിൻസിപ്പൽ പറഞ്ഞു.2025 ഒക്ടോബർ 13 നു ആണ് ക്ലാസുകൾ ആരംഭിച്ചത്.

മാഹിയിൽ നഴ്സിങ് കോളേജ് പ്രാവർത്തികമാക്കാൻ പ്രയത്നിച്ച മാഹി അഡ്‌മിന്സ്ട്രേഷനും, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും , പിന്തുണച്ച അധ്യാപകർക്കും മുഴുവൻ പേർക്കും ഈ വിജയം സമർപ്പിക്കുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു

Post a Comment

Previous Post Next Post