o മാഹിയിൽ ലഹരി മാഫിയ സംഘങ്ങൾ സജീവം - പ്രതിഷേധിക്കാൻ ഒരുങ്ങി ഡി.വൈ.എഫ്.ഐ
Latest News


 

മാഹിയിൽ ലഹരി മാഫിയ സംഘങ്ങൾ സജീവം - പ്രതിഷേധിക്കാൻ ഒരുങ്ങി ഡി.വൈ.എഫ്.ഐ

 മാഹിയിൽ ലഹരി മാഫിയ സംഘങ്ങൾ സജീവം - പ്രതിഷേധിക്കാൻ ഒരുങ്ങി ഡി.വൈ.എഫ്.ഐ.



മാഹി: മേഖലയിൽ ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കിയതായി മാഹി മേഖല ഡി.വൈ.എഫ്.ഐ. കമ്മിറ്റി ആരോപിച്ചു.മൂലക്കടവിന് സമീപം പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാക്കുനി ഭാഗത്താണ് കൂടുതലായും ലഹരിയുത്പ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത്.ഇക്കാര്യം  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി

    ഇത്തരം കടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.മാഹി മേഖലാ കമ്മിറ്റി ഭാരവാഹികൾ അഡ്വ.ടി.അശോക് കുമാറിന് നിവേദനം നൽകി. യുവാക്കളും, വിദ്യാർഥികളും ഈ പരിസരത്ത് തമ്പടിച്ച് ലഹരി കച്ചവടക്കാരെ സമീപിച്ച് ലഹരിയുത്പ്പന്നങ്ങൾ വാങ്ങിപ്പോകുകയാണ്.ഈ പ്രദേശത്തെ ചില കടകളിൽ നിന്ന് നിരവധി തവണ ഇത്തരം ഉത്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശിക്ഷ പരമാവധി കുറഞ്ഞതും, സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതു കൊണ്ടും പിടിയിലായവർ രക്ഷപ്പെടുകയാണ്.വിൽപ്പന ഇനിയും തുടർന്നാൽ പ്രതിഷേധത്തിനൊരുങ്ങുമെന്നും നേതാക്കൾ ലഹരിക്കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post