*ജവഹർ ബാൽ മഞ്ച്: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു*
ചാലക്കര: ജവഹർ ബാൽ മഞ്ച് ചാലക്കര ആറാം വാർഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് മാഹി ബ്ലോക്ക് പ്രസിഡണ്ട് ആഷ്‌വിൻ വിനീത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റൻ്റ് ലേബർ ഇൻസ്പെക്ടർ കെ. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
മയ്യഴി നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ്, കെ.വി. ഹരീന്ദ്രൻ, എം.എ. കൃഷ്ണൻ, സന്ദിവ് കെ.വി., ജവഹർ ബാൽ മഞ്ച് മാഹി കോർഡിനേറ്റർ മുഹമ്മദ് മുബാഷ്, കണ്ണൂർ ജില്ലാ സെക്രട്ടറി ശ്വേത കെ.വി., ആൻ്റിൻ റജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment