*ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ മക്കൾക്ക് വിജയാദരം*
പള്ളൂർ: പള്ളൂർ സ്കൂൾ ക്ലാസ്മേറ്റ്സ് 85-ന്റെ ആഭിമുഖ്യത്തിൽ ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് 'വിജയാദരവ്–2026' സംഘടിപ്പിച്ചു. പള്ളൂർ വയൽ റോഡിലെ എക്സ് സർവീസ്മെൻ ഹാളിൽ നടന്ന പരിപാടി സ്കൂളിലെ മുൻ അധ്യാപിക സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
വിജയിച്ച വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ലാസ്മേറ്റ്സ് 85 പ്രസിഡന്റ് വി.വി. സജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. അശോകൻ നെല്ലിയൊട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജയതിലകൻ, ഇർഷാദ്, ഷെറിൻ ജെറോൾഡ്, സെറീന, ശാന്തി, ഷൈജ, ശിവകുമാർ എന്നിവർ ആശംസകൾ നേർന്നു. കെ.എം. പീതാംബരൻ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി എൻ.കെ. ഗണേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ടി. സജീവൻ നന്ദിയും പറഞ്ഞു.
തുടർന്ന് ക്ലാസ്മേറ്റ്സ് അംഗങ്ങളുടെ കരോക്കെ ഗാനമേളയും അരങ്ങേറി.

Post a Comment