o *എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമം: സിപിഐഎം മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി*
Latest News


 

*എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമം: സിപിഐഎം മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി*

 *എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമം: സിപിഐഎം മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി*



മാഹി: എകെജി ഭവനിൽ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിലും ഐഷി ഗോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് സിപിഐഎം മാഹി എൽ.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പരിപാടിയിൽ ഉയർന്നത്.


പുത്തലത്ത് നിന്നും ആരംഭിച്ച് മാഹിയിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ സംസാരിച്ചു.


തുടർന്ന് നടന്ന യോഗത്തിൽ കെ.പി. നൗഷാദ്, കെ.പി. സുനിൽകുമാർ, വി. ജയ ബാലു, ഹാരിസ് പരന്തിരാട്ട് എന്നിവരും പ്രതിഷേധ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 


ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.



Post a Comment

Previous Post Next Post