o അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ചേർന്നു; കവിയും എഴുത്തുക്കാരനുമായ രഞ്ജി ഏറാമലയെ ആദരിച്ചു
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ചേർന്നു; കവിയും എഴുത്തുക്കാരനുമായ രഞ്ജി ഏറാമലയെ ആദരിച്ചു

 അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ചേർന്നു; കവിയും എഴുത്തുക്കാരനുമായ രഞ്ജി ഏറാമലയെ ആദരിച്ചു



അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഗ്രാമസഭയോടനുബന്ധിച്ച്, അഴിയൂർ ഗ്രാമപഞ്ചായത്ത് VBG RAMG ഓവർസീയറും വൈലോപ്പിള്ളി സ്‌മൃതി പുരസ്‌കാര ജേതാവുമായ പ്രശസ്ത കവിയും എഴുത്തുക്കാരനുമായ രഞ്ജി ഏറാമലയെ ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.


ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെയും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻ്റെയും ഭാഗമായി പങ്കെടുത്ത അംഗങ്ങൾക്കായി പ്രത്യേക സമ്മാനദാനവും സംഘടിപ്പിച്ചിരുന്നു.


 വാർഡിലെ വിവിധ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.


 മാഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള മത്സ്യ മാർക്കറ്റ് ദീർഘകാലമായി പ്രവർത്തിക്കാതെ കാടുപിടിച്ചു നശിക്കുകയാണെന്നും, ഈ പ്രദേശം നിലവിൽ മദ്യ-ലഹരി മാഫിയകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഗ്രാമസഭ ചൂണ്ടിക്കാട്ടി. ഈ കെട്ടിടവും പരിസരവും ശുചീകരിച്ച്, പ്രദേശവാസികൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഗ്രാമസഭാ കേന്ദ്രമായി മാറ്റണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുകയും അതൊടനുബന്ധിച്ച്‌ ഒപ്പ് ശേഖരണവും നടത്തപെട്ടു.


 കൂടാതെ ഒരു പൊതുശൗചാലയവും സബ് സെൻറററും നിർമ്മിക്കണ മെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.


 അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യകരോടി അധ്യക്ഷതവഹിച്ചു വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ സ്വാഗതം പറഞ്ഞു. വാർഡ് വികസന സമിതി കൺവിനർ ശശിധരൻ തോട്ടത്തിൽ, സുബിഷ് ബാബു, ശ്രീജു കുനിയിൽ, രാജൻ കുനിയിൽ, പ്രഭാകരൻ ആയാടത്തിൽ, ഉത്തമൻ എന്നിവർ സംസാരിച്ചു.

 

പ്രദേശവാസികളായ നിരവധി ആളുകൾ പങ്കെടുത്ത ഗ്രാമസഭയിൽ വാർഡിൻ്റെ സമഗ്ര വികസനത്തിനായുള്ള വിവിധ നിർദ്ദേശങ്ങളും ഉയർന്നു വന്നു.

Post a Comment

Previous Post Next Post