o *മുക്കുവ സമുദായത്തിൽപ്പെട്ടവരുടെ വിദ്യാർത്ഥികൾക്ക്കാഷ് അവാർഡ്*
Latest News


 

*മുക്കുവ സമുദായത്തിൽപ്പെട്ടവരുടെ വിദ്യാർത്ഥികൾക്ക്കാഷ് അവാർഡ്*

 *മുക്കുവ സമുദായത്തിൽപ്പെട്ടവരുടെ വിദ്യാർത്ഥികൾക്ക്കാഷ് അവാർഡ്* 



 പുതുച്ചേരി സംസ്ഥാനത്തെ  മുക്കുവസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി  മുൻവർഷത്തിലേതുപോലെ 2025-26 അദ്ധ്യയന വർഷത്തിൽ SSLC/CBSE/METRIC/BREVET/+2 എന്നീ കോഴ്‌സുകളിൽ 60 % കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് അനുസരിച്ചു കാഷ് അവാർഡ് . നൽകുവാൻ  തീരുമാനിച്ചിരിക്കുന്നു

അർഹരായ മാഹിയിലെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ നിർദിഷ്ട ഫോറം പൂരിപ്പിച്ചു പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചു ഒറിജിനൽ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, സ്ഥിരതാമസ, ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ഫോൺ നമ്പർ എന്നിവ സഹിതം പഠിച്ച സ്ക്കൂളിന്റെ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പാൾ മുഘേന സാക്ഷ്യപ്പെടുത്തി 18.08.2026 ന് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


നിബന്ധനകൾ :-


1. അപേക്ഷകൻ പുതുച്ചേരി സംസ്ഥാനത്തിൽ പെട്ടവരും, മുക്കുവ സമുദായത്തിൽ പെട്ടവരും ആയിരിക്കണം.


2. 2025-2026 അധ്യയന വർഷംതന്നെ 60% കൂടുതൽ മാർക്ക് നേടി വിജയിച്ചവരായിരിക്കണം.


3. പുതുച്ചേരി സർക്കാർ അംഗീകരിച്ച സ്ക്കൂളിൽ തന്നെ പഠിച്ചവരും ആദ്യ തവണ തന്നെ വിജയിച്ചവരും ആയിരിക്കണം.


4. അപേക്ഷകൻ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുറന്ന് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്,അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ കൃത്യമായി അപേക്ഷയോടൊപ്പം ഹാജരാക്കണം.


5. അപേക്ഷകൾ ഫിഷറീസ് ഓഫീസിൽ നിന്ന് 03-08-2026 മുതൽ ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post