പാതയോരത്തെ മരങ്ങൾ മുറിച്ച് ശിഖരങ്ങൾ പുഴയിൽ തള്ളി
മാഹി: പന്തക്കൽ മൂലക്കടവ് പാലത്തിന് സമീപത്തെ പാതയോരത്ത് ചേർന്നുള്ള ആൽമരത്തിൻ്റേയും, തണൽ മരത്തിൻ്റേയും ശിഖരങ്ങൾ ഇന്നലെ മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതർ വെട്ടിമാറ്റിയിരുന്നു. മരത്തടികൾ റോഡിലേക്ക് അടർന്നു വീണു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റിയത്. മുറിച്ചു മാറ്റിയ തടിക്കഷണങ്ങൾ കരാറുകാർ ലോറിയിൽ കയറ്റി കൊണ്ടുപോയെങ്കിലും അവശേഷിച്ച ഇലകൾ അടക്കമുള്ള ശിഖരങ്ങളാണ് പുഴയിൽ തള്ളി കരാറുകാർ കടന്നു കളഞ്ഞത്.
വെള്ളത്തിൻ്റെ കുത്തൊഴുക്കിനെ മരക്കൊമ്പുകൾ തടസ്സപ്പെടുത്തിരിക്കുകയാണ്.ഇലകളും, കമ്പുകളും കുറച്ച് ദിവസം കഴിഞ്ഞാൽ വെള്ളത്തിൽ അലിഞ്ഞ് ദുർഗന്ധം വമിക്കുകയും ചെയ്യും. മരത്തിൻ്റെ പുഴയിൽ തള്ളിയ ഭാഗങ്ങൾ ഉടൻ എടുത്തു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

Post a Comment