o സെന്റാക്ക്: ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ്, സെൽഫ് സപ്പോർട്ടിംങ്ങ്, എൻ.ആർ.ഐ ക്വാട്ട പ്രവേശനം
Latest News


 

സെന്റാക്ക്: ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ്, സെൽഫ് സപ്പോർട്ടിംങ്ങ്, എൻ.ആർ.ഐ ക്വാട്ട പ്രവേശനം

 *സെന്റാക്ക്: ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ്, സെൽഫ് സപ്പോർട്ടിംങ്ങ്, എൻ.ആർ.ഐ ക്വാട്ട പ്രവേശനം*



പുതുച്ചേരിയിലെ സർക്കാർ, സ്വകാര്യ / സ്വാശ്രയ കോളേജുകളിലെ ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ് ക്വാട്ട സീറ്റുകൾ പുതുച്ചേരി നഴ്‌സിംഗ് പ്രവേശന പരീക്ഷ (PNET)-2026 സ്‌കോറിന്റെ അടിസ്ഥാനത്തിൽ നികത്തും. മെറിറ്റ് ലിസ്റ്റ് ഇതിനകം സെന്റാക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബി.എസ്‌സി. നഴ്‌സിംഗ് സെൽഫ് സപ്പോർട്ടിംഗ് സീറ്റുകൾക്ക് പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IGMC&RI) കോളേജ് ഓഫ് നഴ്സിംഗിലെ ബി.എസ്‌സി. (നഴ്‌സിംഗ്) സ്വാശ്രയ സീറ്റുകളും പുതുച്ചേരി, കാരക്കൽ, മാഹി എന്നിവിടങ്ങളിലെ മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (MTPG&RI) സ്വാശ്രയ സീറ്റുകളും NRI ക്വാട്ട സീറ്റുകളും NEET UG-2026 സ്കോറിന്റെ അടിസ്ഥാനത്തിൽ നികത്തും.

സെന്റാക്ക് പ്രകാരം യുജി നോൺ നീറ്റ് കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്ത് NEET - 2026 പരീക്ഷ എഴുതി യോഗ്യത നേടിയ വിദ്യാർത്ഥികൾ (യു.ടി. ഓഫ് പുതുച്ചേരി / മറ്റ് സംസ്ഥാന / എൻ.ആർ.ഐ വിദ്യാർത്ഥികൾ) സ്വാശ്രയ സീറ്റുകളിലേക്കും എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കും അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ അവരുടെ യുജി നീറ്റ് - 2026 സ്കോർ ജൂലൈ 23 ന് വൈകുന്നേരം 5 മണിക്കകം അവരുടെ ഡാഷ്‌ബോർഡ് വഴി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്, സെന്റാക്ക് വെബ്‌സൈറ്റായ www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ അവരുടെ ലോഗിൻ ഡാഷ്‌ബോർഡിലെ പരാതി ഓപ്ഷൻ വഴി ചോദ്യങ്ങൾ സമർപ്പിക്കാം അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പർ: 0413-2655570/2655571 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്

സെന്റാക് കോർഡിനേറ്റർ അറിയിച്ചു.


Post a Comment

Previous Post Next Post