o വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം -10 ഇതര സംസ്ഥാനത്തുകാർ അറസ്റ്റിൽ
Latest News


 

വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം -10 ഇതര സംസ്ഥാനത്തുകാർ അറസ്റ്റിൽ

 വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം -10 ഇതര സംസ്ഥാനത്തുകാർ അറസ്റ്റിൽ



മാഹി: പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ അനാശാസ്യ പ്രവർത്തനം.10 അസ്സാം, ബംഗാൾ സ്വദേശികളെ പള്ളൂർ എസ്.ഐ.റീന മേരി ഡേവിഡ് അറസ്റ്റ് ചെയ്തു. 

    ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് വീട് വാങ്ങി അസ്സാം സ്വദേശികളായ ദമ്പതികൾ താമസിക്കുന്നുണ്ട്..

   ഇവരുടെ ഒത്താശയോടെയാണ് അനാശാസ്യ പ്രവർത്തനം നടത്തുന്നത്. രാത്രി കാലങ്ങളിൽ ഈ വീട്ടിൽ ഇതര സംസ്ഥാനക്കാർ അസമയത്തും വരുന്നുണ്ടെന്ന് നാട്ടുകാർക്ക് സംശയം ബലപ്പെട്ടിരുന്നു.

    ചൊവ്വാഴ്ച പുലർച്ചെ ഒരു ഇതര സംസ്ഥാനക്കാരൻ ഈ വീടാണെന്ന് കരുതി സമീപത്തെ മറ്റൊരു വീട്ടിൽ എത്തി വീട്ടുകാരെ വിളിച്ചുണർത്തിയതോടെയാണ് ഈ സംഘം പോലീസ് വലയിലാവുന്നത്.

    തുടർന്ന്  നാട്ടുകാർ പന്തക്കൽ പോലീസിൽ വിവരമറിയിക്കുകയും മാഹി സി ഐ അനിൽ കുമാറിൻ്റെ നിർദ്ദേശാനുസരണം .പള്ളൂർ എസ്.ഐ. റീന മേരിയും സംഘവും എത്തി വീട്ടിലുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post