പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
ന്യൂ മാഹി : രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോടിയേരി,പാറാൽ മണ്ഡലം കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ മാടപീടികയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വി സി പ്രസാദ് അധ്യക്ഷത വഹിച്ചു വി ദിവാകരൻ മാസ്റ്റർ, സി പി പ്രസീൽ ബാബു, സന്ദീപ് കോടിയേരി, പി ദിനേശൻ, പി ചന്ദ്രൻ,പി എം കനകരാജ്, ടി എം പവിത്രൻ,വി കെ സുചിത്ര തുടങ്ങിയവർ സംസാരിച്ചു കെ അജിത് കുമാർ, മഹേഷ് കുമാർ എം, ഇ അജേഷ്, നിഹാസ് കണ്ടിയിൽ , സി ഗംഗാധരൻ, ഷീബ എം തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment