o വീട്ടിൽ വിരുന്നെത്തിയ കാക്ക ഇപ്പോൾ രാമചന്ദ്രൻ്റെ കൂട്ടുകാരൻ
Latest News


 

വീട്ടിൽ വിരുന്നെത്തിയ കാക്ക ഇപ്പോൾ രാമചന്ദ്രൻ്റെ കൂട്ടുകാരൻ

 വീട്ടിൽ വിരുന്നെത്തിയ കാക്ക ഇപ്പോൾ രാമചന്ദ്രൻ്റെ കൂട്ടുകാരൻ



മാഹി: പന്തക്കൽ മംഗലത്ത് റോഡിലെ 'സുരവത്സ'ത്തിൽ രാമചന്ദ്രന് പറയാനുള്ളത് തൻ്റെ കൂട്ടുകാരൻ കാക്കയുടെ സവിശേഷതകൾ .രാമചന്ദ്രന് കാക്ക കൂട്ടുകാരനായിട്ട് ഏഴ് വർഷം പിന്നിടുകയാണ്.തയ്യൽ ജോലിക്കാരനായ രാമചന്ദ്രൻ കൂത്ത്പറമ്പ് പാതിരിയാട് സ്വദേശിയാണ്. 2018 ൽ പന്തക്കലിൽ പുതിയ വീട് പണിത് കുടുംബവുമായി കഴിയുമ്പോഴാണ് കാക്ക തന്നെ കാണാൻ വരുന്നത്. 

    ആദ്യം വീട്ടുമുറ്റത്തെ മരത്തിൽ നിലയുറപ്പിച്ച് കരഞ്ഞു - പിന്നെ മുറ്റത്തെത്തി - വരാന്തയിൽ ഇരുന്നിരുന്ന രാമചന്ദ്രൻ്റെ മടിത്തട്ടിലേക്ക് കാക്ക പറന്ന് വന്നിരുന്നു.പിന്നെ ഭക്ഷണം കൊടുക്കുവാൻ തുടങ്ങി. പിന്നീട് സ്വീകരണ മുറിയിലെത്തി.ഇപ്പോൾ സ്വീകരണ മുറിയിലിരിക്കുന്ന രാമചന്ദ്രൻ്റെ മടിയിൽ ഇരുന്നാണ് തൻ്റെ കൈകളിൽ നിന്ന് കൊത്തിയെടുത്ത് പ്രാതൽ കഴിക്കുക. വീട്ടിലെ   മറ്റു മുതിർന്നവരെ  കണ്ടാൽ കാക്ക അകത്തേക്ക് കടക്കുകയില്ലെന്ന് രാമചന്ദ്രൻ പറയുന്നു.പേരക്കുട്ടികൾ കാക്കയുടെ കൂട്ടുകാരാണ്. കുട്ടികൾ അകത്തുണ്ടായാൽ കാക്കക്ക് പ്രശ്നമില്ല - പറന്നെത്തും.ചില ദിവസങ്ങളിൽ നാല് സമയങ്ങളിൽ കാക്ക അകത്ത് വരും - ഈ കാക്കയുടെ ഇണ കൂടെ ഉണ്ടാവുമെങ്കിലും വീട്ടിലേക്ക് വരുകയില്ല. മരക്കൊമ്പിൽ അത്രയും നേരം കാത്തിരിക്കും. രാമചന്ദ്രൻ നടന്ന് പോവുകയാണെങ്കിൽ വഴിയിൽ നിന്നും കരഞ്ഞ് ലോഗ്യം പറയും. അടുത്തിടയായി ഈ കാക്കയുടെ കുട്ടിയും കാക്കച്ചിയോടൊപ്പം രാമചന്ദ്രൻ്റെ വീട്ടിൽ എത്തുകയാണ്.

റിപ്പോർട്ട് തയ്യാറാക്കിയത് സജീവൻ കുന്നുമ്മൽ

Post a Comment

Previous Post Next Post