തുഫാൻ സമൂഹത്തിൽ വൻ സാന്നിധ്യം ചെലുത്തി: രമേശ് ചെന്നിത്തല
അഴിയൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുഗ്രഹം തേടി മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിൽ എത്തി. മന്ത്രിയായതിന് ശേഷം ആദ്യമായാണ്
സന്ദർശനം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ എത്തിയ മന്ത്രി ചോമ്പാലിലെ നാട്ടുക്കാരും യു ഡി എഫ് പ്രവർത്തകരുമായി കുശലം പങ്ക് വെച്ചു. മയക്ക് മരുനിന് എതിരെ നടത്തുന്ന തുഫാൻ സമൂഹത്തിൽ വലിയ സാന്നിധ്യംവരുത്തിയതായി മന്ത്രി പറഞ്ഞു. കേന്ദ്ര . ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുല്ലപ്പള്ളിയുടെ അനുഭവ സമ്പത്ത് കരുത്ത് പകരുമെന്ന് ചെന്നിത്തല പറഞ്ഞു. കെ പ്രവീൺ കുമാർ എം എൽ എ,യു ഡി എഫ് നേതാക്കളായ എൻ സുബ്രമണ്യൻ, അഡ്വ ഐ മൂസ്സ, , മോഹാൻ പാറക്കടവ്, കാവിൽ രാധാകൃഷ്ണൻ ,പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെപി കരുണൻ പി കെ രാഗേഷ്,യാസർ അറഫാത്ത്, സി കെ വിശ്വൻ, കെ പി രാജൻ, സുനിൽ മടപ്പള്ളി , മനോജ് എടാണി , പി കെ ദാമു, കെ അനിൽകുമാർ , കെ പി രവീന്ദ്രൻ .സുബിൻ മടപ്പള്ളി, എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment