o ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി " *Anti* - *_Drug_ *Awareness* *Programme* "
Latest News


 

ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി " *Anti* - *_Drug_ *Awareness* *Programme* "

 ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി  " *Anti* - *_Drug_ *Awareness* *Programme* "



ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി ജവഹർഘാട്ടിൽ സംഘടിപ്പിച്ച " *Anti* - *_Drug_ *Awareness* *Programme* " ശ്രദ്ധേയമായി. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 ഡയറക്ടർ ജനറൽഓഫ് പ്രോസിക്യൂഷൻ അഡ്വ ടി. ആസഫ് അലി.മുഖ്യാതിഥിയായിപങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർഎം. കെ. സുനിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ തലശ്ശേരി ടൈറ്റാൻ ജിം മാനേജിംഗ് ഡയറക്ടർ & ട്രെയിനർ സുധീഷ്.പിവി. അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആദർശ്ജി. നേതൃത്വം നൽകി. റവ:ഫാദർ *ബെന്നി* മണപ്പാട്ട്*വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത്. എം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസ് പരിപാടി കോർഡിനേറ്റ് ചെയ്തു. അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് ടി. , ശശികുമാർ കെ. പ്രിവൻ്റീവ് ഓഫീസർ (G) പ്രസന്ന എം.കെ. CEO ഡ്രൈവർ സരിൻ ഇ.കെ.WCE O ഐശ്വര്യ.പി.പി. എന്നിവർ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് സൂംബ ഫിറ്റ്നസ് പരിശീലനം, ജവഹർഘാട്ട് പരിസരത്തെ ശുചീകരണ പ്രവർത്തനം, കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ട്ഔട്ട്മത്സരം എന്നിവ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ എത്തിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പരിപാടിയിലൂടെ പങ്കുവെച്ചു.

പരിപാടിയിൽ യുവജനങ്ങൾ, വിദ്യാർത്ഥികൾ, കായികപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുത്ത് Say* *No* *to* ' *Drugs*  – *Say* *Yes* *to* *Fitness* " എന്ന സന്ദേശം ഏറ്റെടുത്ത് ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കി.

Post a Comment

Previous Post Next Post