കൂപ്പൺ വിതരണോദ്ഘാടനം
വാർഷിക വിഭവ സമാഹരണത്തിനായ് മാഹി മമത ചാരിറ്റബിൾ സൊസൈറ്റി 2026 സപ്തംബർ 9 ന് മാഹി കാപിറ്റോൾ സെൻ്ററിൽ നടത്തുന്ന സാന്ത്വന സദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം മാഹി MLA അഡ്വ: ടി. അശോക് കുമാർ സ്‌നേഹസദന് നൽകി നിർവ്വഹിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌നേഹസദനിൽ വെച്ചു നടന്ന ചടങ്ങിൽ
ട്രസ്റ്റ് പ്രസിഡണ്ടായ കെ. പി. സുനിൽകുമാറും അധ്യാപിക ദിവ്യയും മമത ഭാരവാഹികളായ സി.എച്ച്. പ്രഭാകരൻ, പി.എ. വിനയൻ, ശ്രീകുമാർ ഭാനു, എ. സുധീഷ് കുമാർ, ശ്രീജ ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

Post a Comment