*പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ സുരൻ മാസ്റ്റർ അനുസ്മരണയോഗം സംഘടിപ്പിച്ചു.*
*മാഹി: പതിമൂന്നാമത് സുരൻ മാസ്റ്റർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. മാഹി എം എൽ എ അഡ്വക്കേറ്റ് ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പുത്തലം ബ്രദേഴ്സ് ചെയർമാൻ നിധിൻ വിശ്വനാഥൻ സ്വാഗതം പറഞ ചടങ്ങിൽ സാനന്ത് എസ് ഭാനു അദ്ധ്യക്ഷത വഹിച്ചു, വിനയൻ പുത്തലം, മനോഷ് കുമാർ, വിജേഷ് പുത്തലം, എന്നിവർ സംസാരിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. വേൾഡ് കപ്പ് പ്രെഡിക്ഷൻ റാലിയുടെയും, ക്വിസ് മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാനം മാഹി എംഎൽഎ അശോക് കുമാർ നിർവഹിച്ചു.പരിപാടിയിൽ സുരൻ മാസ്റ്ററുടെ കുടുംബവും, സുഹൃത്തുക്കളും, വിദ്യാർത്ഥികളും പങ്കെടുത്തു.*

Post a Comment