എസ്. ജാനകി അനുസ്മരണവും, സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നു.
അഴിയൂർ : അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണവും, സംഗീതപ്രേമികൾ രൂപീകരിച്ച പാടാം നമുക്ക് പാടാം എന്ന സംഗീത സായാഹ്നവും ആഗസ്റ്റ് 16 ന് 3 മണിക്ക് ശേഷം ചോമ്പാൽ ആത്മവിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു.
യോഗത്തിൽ ടി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ നവാസ് നെല്ലോളി , ഷാജിത്ത് കൊട്ടാരത്തിൽ, രാജൻ തീർത്ഥം , മാലതി കൃഷ്ണൻ, സുശീല അഴിയൂർ, ഹുമൈദ അഴിയൂർ, ജഗൻ മോഹൻ,സീമന്തിനി അഴിയൂർ, മഹമ്മൂദ് ഫനാർ എന്നിവർ സംസാരിച്ചു.

Post a Comment