o മാഹിയിലും നാളെ വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐയുടെ ആഹ്വാനം
Latest News


 

മാഹിയിലും നാളെ വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐയുടെ ആഹ്വാനം

 *മാഹിയിലും നാളെ വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐയുടെ ആഹ്വാനം*



മാഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുമെതിരെ എസ്.എഫ്.ഐയുടെ ആഹ്വാനപ്രകാരം നാളെ (ജൂലൈ 24) മാഹിയിലും വിദ്യാഭ്യാസ ബന്ദ് ആചരിക്കും.


നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുന്നതെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.


ബന്ദിന്റെ ഭാഗമായി മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും എസ്.എഫ്.ഐ അഭ്യർഥിച്ചു.


Post a Comment

Previous Post Next Post