o സർക്കാർ ജീവനക്കാർ ജനസേവകരാകണം: എംഎൽഎ അഡ്വ. ടി. അശോക് കുമാർ
Latest News


 

സർക്കാർ ജീവനക്കാർ ജനസേവകരാകണം: എംഎൽഎ അഡ്വ. ടി. അശോക് കുമാർ

 *സർക്കാർ ജീവനക്കാർ ജനസേവകരാകണം: എംഎൽഎ അഡ്വ. ടി. അശോക് കുമാർ*



മാഹി: സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ സേവകരാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്ന് മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. ജനസേവനത്തിന് മുൻഗണന നൽകാത്ത ഉദ്യോഗസ്ഥർ ജനങ്ങളാൽ തിരസ്കരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻസ് (FSA) മാഹി സംഘടിപ്പിച്ച സ്വീകരണ-സ്നേഹാദര ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു എംഎൽഎ.

മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുൻ FSA പ്രസിഡന്റ് എൻ. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. FSA പ്രസിഡന്റ് സി. എച്ച്. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതവും ജോയിന്റ് സെക്രട്ടറി സൻജീവ് എ.കെ. നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ 2022-ന് ശേഷം സർക്കാർ സർവീസിൽ നിന്ന് വിരമിച്ച FSA അംഗങ്ങൾക്ക് എംഎൽഎ ഉപഹാരങ്ങൾ വിതരണം ചെയ്തു.

മുൻ FSA പ്രസിഡന്റുമാരായ ടി. കെ. ഗംഗാധരൻ, സുരേഷ് ബാബു, FSA ഹോണററി പ്രസിഡന്റ് ഇ. വി. രാമചന്ദ്രൻ, ഗവ. എംപ്ലോയീസ് യൂണിയൻ പ്രതിനിധി അരവിന്ദാക്ഷൻ, ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രതിനിധി പി. എം. ഹരീന്ദ്രൻ, ഗവ. ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധി പി. യതീന്ദ്രൻ, വൈദ്യുത വകുപ്പ് ഐടിഐ ഹോൾഡേഴ്സ് പ്രതിനിധി രൂപേഷ് എ.കെ., വൈദ്യുത വകുപ്പ് CITU യൂണിയൻ പ്രതിനിധി സുജേഷ് വാസുദേവൻ എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ പ്രതിനിധികൾ എംഎൽഎയെ പൊന്നാട അണിയിച്ച് ആദരിച്ചു.


Post a Comment

Previous Post Next Post