*മയ്യഴിയിൽ കോരിച്ചൊരിയുന്ന മഴയത്തും ജീവൻ പണയം വെച്ച് വൈദ്യുതി ജീവനക്കാർ; ഉപഭോക്താക്കൾ സംയമനം പാലിക്കണം*
മാഹി: കാലവർഷം കനത്തതോടെ മയ്യഴിയിൽ പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിടുന്നു. എന്നാൽ, ഈ കഠിനമായ സാഹചര്യത്തിലും സ്വന്തം സുരക്ഷ പോലും നോക്കാതെ വൈദ്യുതി ജീവനക്കാർ തകരാറുകൾ പരിഹരിക്കാൻ പണിയെടുക്കുകയാണ്. കോരിച്ചൊരിയുന്ന മഴയത്ത്, വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണികൾ നടത്തുകയാണ് ജീവനക്കാർ
വൈദ്യുതി തടസ്സപ്പെടുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ മനസ്സിലാക്കുന്നുവെന്നും. മഴക്കാലത്ത് ലൈനുകളിൽ മരം വീണും മറ്റും ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ സമയം ആവശ്യമാണെന്നും, വൈദ്യുതി തകരാർ പൂർണ്ണമായി ശരിയാക്കിയാൽ മാത്രമേ വീടുകളിൽ കറന്റ് ലഭ്യമാകൂ. ആയതിനാൽ ഏവരുടെയും സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു

Post a Comment