മാഹി സിവിൽ സ്റ്റേഷനിൽ ജനസഹായ കേന്ദ്രം സ്ഥാപിക്കണം :പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി. പി. അബ്ദുൽ റഹ്മാൻ
മാഹി സിവിൽ സ്റ്റേഷനിൽ സിറ്റിസൺ ഫെസിലിറ്റേഷൻ ഹെൽപ് ഡെസ്ക് (Citizen Facilitation Help Desk) ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ഡോ. കെ. കൈലാഷ്നാഥന് പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി. പി. അബ്ദുൽ റഹ്മാൻ നിവേദനം സമർപ്പിച്ചു
മാഹി സിവിൽ സ്റ്റേഷന്റെ മൂന്ന് നിലകളിലായി വിവിധ പ്രധാന സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, സർട്ടിഫിക്കറ്റുകളും മറ്റ് സർക്കാർ സേവനങ്ങളും തേടി ദിവസേന എത്തിച്ചേരുന്ന പൊതുജനങ്ങൾ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ തുടങ്ങിയവർക്ക് ബന്ധപ്പെട്ട ഓഫീസുകൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പരിഹാരമായി, സിവിൽ സ്റ്റേഷനിൽ ഒരു ജനസഹായ കേന്ദ്രം ആവശ്യമായ സ്ഥാപിച്ച് മാർഗനിർദേശങ്ങളും ബന്ധപ്പെട്ടു വകുപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും സേവനസഹായങ്ങളും ഒരിടത്ത് തന്നെ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കണമെന്നാണ് നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ നിർദേശത്തോട് അനുകൂലമായ സമീപനം സ്വീകരിച്ച ലെഫ്റ്റനന്റ് ഗവർണർ വിഷയം വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററോട് നിർദേശം നൽകിയതായി അറിയിച്ചു

Post a Comment