*ഭിന്നശേഷിക്കാരായ യുവജനങ്ങളുടെ ശാക്തീകരണത്തിന് സർക്കാർ പുർണ്ണ പിന്തുണ: അഡ്വ. വി.പി. അബ്ദു റഹ്മാൻ*
മാഹി: ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ വിഭ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം, സാമൂഹിക ഉൾക്കൊള്ളൽ, സ്വയംപര്യാപ്ത ജീവിതം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതുച്ചേരി സർക്കാർ തുടർന്നും എല്ലാ വിധ പിന്തുണയും നൽകുമെന്ന് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി. അബ്ദു റഹ്മാൻ പറഞ്ഞു.
ന്യുമാഹി മലയാള കലാഗ്രാമത്തിൽ തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെയും അ അബുദാബി മാഹി വെൽഫെയർ അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ ഭ്വിവത്സര തൊഴിൽപരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പഠനത്തിൻ്റെ സമാപനമല്ലെന്നും ആത്മവിശ്വാസത്തോടയും സ്വയംപര്യാപ്‌തയോാടയും പുതിയ ജീവിതത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും അവരുടെ വിജയങ്ങൾ സമൂഹത്തിന് പ്രചോദനമാകട്ടെയെന്നും അദേഹം ആശംസിച്ചു.

Post a Comment