അന്തരിച്ചു
മാഹി: ഈസ്റ്റ് പള്ളൂർ തുണ്ടിയിൽ പൊടികളത്തിന് സമീപം കണിയാന്റെ മീത്തൽ ലക്ഷ്മിയിൽ കെ.എം. രാധാകൃഷ്ണൻ (54) അന്തരിച്ചു.
ഫെനെസ്ട്ര ഫാർമസ്യൂട്ടിക്കൽസിൽ ഡെപ്യൂട്ടി റീജിയണൽ മാനേജരായിരുന്നു.
പരേതരായ നാരായണൻ നായരുടെയും ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: രജിഷ (പടിയൂർ).
മക്കൾ: നക്ഷത്ര (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), പരേതയായ ശ്രീലക്ഷ്മി.
സഹോദരങ്ങൾ: ചന്ദ്രി, ചന്ദ്രൻ, രവീന്ദ്രൻ, വിജയരാഘവൻ (ജയൻ), ബാലകൃഷ്ണൻ, സുരേന്ദ്രൻ, പത്മനാഭൻ.
സംസ്കാരം നാളെ ജൂലൈ 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment