o ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ
Latest News


 

ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ

 ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരം



ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വിജയം. മത്സരം മാഹി എംഎൽഎ അഡ്വ. ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു


​ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ച് സംഘടിപ്പിച്ച ബ്രസീൽ - അർജന്റീന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന് ഗംഭീര വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്.


​മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായികരംഗം ശക്തമായ പ്രതിരോധം തീർക്കണമെന്നും  ഫുട്ബോളിനെ ലഹരിയക്കണമെന്നും  അദ്ദേഹം, പറഞ്ഞു.


​മത്സരത്തിൽ ബ്രസീലിനുവേണ്ടി എം. സി. വരുൺ രണ്ടും, ബബീഷ് മൂന്നും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. അർജന്റീന ടീമിനുവേണ്ടി അശ്വിൻ, പ്രദീഷ് ഒളവിലം എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.


ചടങ്ങിൽ കെ. ശിവദാസൻ സ്വാഗതം ആശംസിച്ചു. അബ്‌ദുൾ അസീസ് ആശംസകൾ നേർന്നു. മാച്ച് കൺവീനർ എം. സി. വരുൺ പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

Previous Post Next Post