ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മദിനം : അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
മാഹി: ഭാരതത്തിൻ്റ ആദ്യത്തെ വ്യവസായ മന്ത്രിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മദിനത്തിൽ ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇരട്ട പിലാക്കൂൽ മാരാർജി മന്ദിരത്തിൽ വെച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ മുഖ്യഭാഷണം നടത്തി. ഡോ. ശ്യാമപ്രസാദ് മുഖർജി ഭാരതത്തിനും ഭാരതീയ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്.
കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്നു അദ്ദേഹമെന്ന് പ്രഭീഷ് കുമാർ പറഞ്ഞു. തനതായ ശൈലിയിലൂടെ ദേശസ്നേഹവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടു വന്നെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. അഡ്വ ഇന്ദ്രപ്രസദ് അദ്ധ്യക്ഷതവഹിച്ചു. മഗിനേഷ് മഠത്തിൽ കെ. എം ത്രിജേഷ് ജയസൂര്യബാബു, പി.പ്രേമൻ, കെ.പി. രജിത, ടി. എ.ലതീബ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment