ആർത്തവ ശുചിത്വവും ആരോഗ്യ പരിപാലനവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മാഹി : പുതുച്ചേരി വനിതാ ശിശു വികസന വകുപ്പിൻ്റെയും,സ്ത്രീ ശാക്തീകരണ ജില്ലാ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂളിൽ
ആർത്തവ ശുചിത്വ - ആരോഗ്യ പരിപാലന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ഭാഗ്യലത ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ കെഎം ദൃശ്യ അധ്യക്ഷയായി.പേരാവൂർ താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ധ ഡോ. അനശ്വര കെ.എം ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിമൻസ് ചൈൽഡ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർമാരായ ബൈനി പവിത്രൻ, ടി കെ ഐശ്വര്യ ബാബു, പ്രധാന അധ്യാപിക കെ സ്വപ്ന എന്നിവർ സംസാരിച്ചു.

Post a Comment