*സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു*
മാഹി: ആഗസ്റ്റ് 16ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന 27-ാമത് സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാഹി സ്പോർട്സ് ക്ലബ്ബിൽ സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം മയ്യഴി MLA അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചു.
തുടർന്ന് മാഹി സ്പോർട്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് 27-ാമത് സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയർമാൻ കെ.പി. സുനിൽകുമാർ ആയിരുന്നു.
ചടങ്ങിൽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.എ. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൻ്റെ സംഘാടന രൂപരേഖ സംസ്ഥാന കമ്മിറ്റി ട്രഷറർ ഇളയിടത്ത് അഷ്റഫും സുവനീറിൻ്റെ രൂപരേഖ അസീസ് മാഹിയും അവതരിപ്പിച്ചു.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ട്രഷറും മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റുമായ കെ.സി. നികിലേഷ് സ്വാഗതവും മാഹി സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.

Post a Comment