o തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെതിരെ വൻ വിമർശനം* *സ്വകാര്യ ബസുകളുടെ എണ്ണം കുറച്ച് കെ എസ് ആർ ടി സി ട്രിപ്പ് നടത്തണമെന്ന ആവശ്യം ശക്തം
Latest News


 

തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെതിരെ വൻ വിമർശനം* *സ്വകാര്യ ബസുകളുടെ എണ്ണം കുറച്ച് കെ എസ് ആർ ടി സി ട്രിപ്പ് നടത്തണമെന്ന ആവശ്യം ശക്തം

 *തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെതിരെ വൻ വിമർശനം* 
 *സ്വകാര്യ ബസുകളുടെ എണ്ണം കുറച്ച് കെ എസ് ആർ ടി സി ട്രിപ്പ് നടത്തണമെന്ന ആവശ്യം ശക്തം*



സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് നടത്തിയത്


. ബസ് തൊഴിലാളികൾ ആഹ്വാനം ചെയ്ത സമരത്തിന് ഉടമകളും പിന്തുണ പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾ മുഖം തിരിച്ചു


മിനുട്ട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകൾ റോഡിൽ നടത്തുന്ന മത്സരം കാരണം അപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു


തലശ്ശേരി വടകര കണ്ണൂർ ഭാഗങ്ങളിലേക്ക് കെ എസ് ആർ ടി സി ലോക്കൽ ട്രിപ്പുകൾ അധികമാക്കി സ്വകാര്യബസുകളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

 

സ്വകാര്യബസ് സമരത്തിനെതിരെയും, സ്വകാര്യ ബസുകളുടെ റോഡിലെ മരണപ്പാച്ചിലിനെതിരെ നടപടിയെടുക്കാത്ത ഗതാഗതവകുപ്പിനെതിരെയും സമൂഹമാധ്യമങ്ങളിലും വൻ വിമർശനമുയരുന്നുണ്ട്,

Post a Comment

Previous Post Next Post