o ന്യൂമാഹിയിൽ സ്ത്രീവേഷം കെട്ടി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ ; അറസ്റ്റിലായത് വയനാട് സ്വദേശി റോമിയൊ ബേബി
Latest News


 

ന്യൂമാഹിയിൽ സ്ത്രീവേഷം കെട്ടി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ ; അറസ്റ്റിലായത് വയനാട് സ്വദേശി റോമിയൊ ബേബി

 *ന്യൂമാഹിയിൽ സ്ത്രീവേഷം കെട്ടി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ ; അറസ്റ്റിലായത് വയനാട് സ്വദേശി റോമിയൊ ബേബി



നിർമ്മാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽ വയർ ഉൾപ്പടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. 

ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ  കവർച്ച നടന്നത്.   നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിക്കുന്ന  വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്. രാത്രിയിൽ സ്ത്രീവേഷം കെട്ടി  ആരുടെയും ശ്രദ്ധയിൽ പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ കവരുകയാണ് ഇയാളുടെ രീതി. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുൾപ്പടെ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 


അലമ്പത്ത് മീത്തൽ ജസ്ലീമിൻ്റെ ഉടമസ്ഥതയിൽ പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലും

വി കെ നവാസ്. ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടുകളിലുമാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് മൂന്നിടങ്ങളിലും മോഷണം നടത്തിയത്



ഇത് സംബന്ധിച്ച് ന്യൂമാഹി പൊലീസിൽ പരാതി നൽകിയിരുന്നു.. ഇന്ന് പുലർച്ച ഇതിന് സമീപത്ത് കവർച്ചക്കെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ദൃശ്യങ്ങൾ സി.സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്.



Post a Comment

Previous Post Next Post