വായനാ പക്ഷാചരണവും, ശ്രീ. കുനിയിൽ കൃഷ്ണൻ അനുസ്മരണവും, +2 - A+ വിജയികൾക്ക്, അനുമോദനവും.
ന്യൂമാഹി : . പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, പ്രഥമ പി.എ.ൻ.പണിക്കർ, പുരസ്കാര ജേതാവുമായ, കുനിയിൽ കൃഷ്ണൻ, അനുസ്മരണം, ഏടന്നൂർ ടാഗോർ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ നടന്നു.
റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ, വി.മനോജ് ഉദ്ഘാടനം ചെയ്തു.
വായനാ പക്ഷാചരണവുമായി, ബന്ധപ്പെട്ട, വിഷയത്തിൽ, തലശ്ശേരി താലൂക്ക് ലൈബ്രറ്റി കൌൺസിൽ അംഗം, യു. ബ്രിജേഷ്, സംസാരിച്ചു.
ഉപഹാര സമർപ്പണം,+2 -A+ വിജയികൾക്ക്, വാർഡ് മെമ്പർ , കെ. പ്രീജ നിർവ്വഹിച്ചു.എസ്. കെ.വിജയൻ, അദ്ധ്യക്ഷ്യം വഹിച്ചു. പി.പി. അജയകുമാർ, ഷെമീ രാഗേഷ്, എന്നിവർ, സംസാരിച്ചു.

Post a Comment