o സ്കൂട്ടർ മോഷണം പ്രതി പിടിയിലായി
Latest News


 

സ്കൂട്ടർ മോഷണം പ്രതി പിടിയിലായി

 * സ്കൂട്ടർ മോഷണം പ്രതി പിടിയിലായി



ചോമ്പാല: അഴിയൂർ ചുങ്കത്ത് പാർക്ക് ചെയ്ത സ്കൂട്ടർ  കടത്തിയ സംഭവത്തിൽ മോഷ്ടാവ് ചോമ്പാല പോലീസിൻ്റെ  പിടിയിലായി. എലത്തൂർ സ്വദേശി തൈവളപ്പിൽ സുഹൈൽ ടി.വി  യാണ് ചോമ്പാല പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ 26 ന് രാവിലെ 11.30 മണിയോടെ അഴിയൂർ ചുങ്കത്ത്  അഴിയൂർ സ്വദേശിയായ യുവാവിന്റെ ആക്ടീവ സ്കൂട്ടർ പാർക്ക് ചെയ്തിരുന്നു . തിരിച്ചെടുക്കാൻ നോക്കിയപ്പോൾ സ്കൂട്ടർ കാണാതായി. തുടർന്ന് യുവാവ് ചോമ്പാല പോലീസിൽ പരാതി നൽകി അഴിയൂർ മുതൽ വടകര വരെ നിരവധി സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചും  മറ്റ് ശാസ്ത്രീയമായ  കുറ്റമറ്റ അന്വേഷണത്തിലൂടെ  പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.  തിക്കോടിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യത്. ചോമ്പാല  സ്‌റ്റേഷൻ സബ് ഇൻസ്പക്ടർ ഷമീൽ പി.പി യുടെ നേതൃത്വത്തിൽ  എസ് ഐ മാരായ അവിനാഷ് കുമാർ പി.വി, മനോജൻ കെ.എം, എ എസ് ഐ പ്രവീൺ കുമാർ സി, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ്  പിടികൂടിയത്. മോഷണം പോയ സ്കൂട്ടറും കണ്ടെത്തി.


Post a Comment

Previous Post Next Post