o മാഹിയിൽ വെച്ച് വാക്തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
Latest News


 

മാഹിയിൽ വെച്ച് വാക്തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

 *മാഹിയിൽ വെച്ച് വാക്തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് മരണപ്പെട്ടു* 


 *പ്രതി പിടിയിൽ*


                                  മരണപ്പെട്ട ബിജു





മാഹി : ഇക്കഴിഞ്ഞ 24 ന് സിസി ബാറിന് സമീപം റോഡിൽ വെച്ച്  നടന്ന വാക് തർക്കത്തെ തുടർന്ന്  കയ്യാങ്കളിയിൽ തലക്ക് ഗുരുതര പരിക്കേറ്റ മടപ്പള്ളി സ്വദേശി മാണിക്കോത്ത് വീട്ടിൽ  ബിജു (38) വാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.


സി സി ബാറിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിന് മുൻ വശത്ത് ഫുട്പാത്തിൽ  വെച്ച് ബിജുവും ,സുഹൃത്തും സംസാരിച്ച് നില്ക്കവേ അത് വഴി വന്ന അഴിയൂർ കോറോത്ത്  സ്വദേശി മൈതാനി പ്പറമ്പത്ത് പ്രിയദർശൻ (42)  എന്ന പ്രിയേഷുമായി ഉണ്ടായ വാക് തർക്കത്തെത്തുടർന്ന് പ്രിയേഷ് ബിജുവിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. 

ശേഷം വീട്ടിലെത്തി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ബിജുവിനെ മാഹി ഗവ. അശുപത്രിയിലും ശേഷം തലശ്ശേരിയിലേക്കും അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോവുകയായിരുന്നു


പ്രിയദർശനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു


മാഹി പോലീസ് എസ് ഐ മാരായ ആർ ജയശങ്കർ, സന്തോഷ്, അശോകൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്

Post a Comment

Previous Post Next Post