o വിജയോത്സവം സംഘടിപ്പിച്ചു*
Latest News


 

വിജയോത്സവം സംഘടിപ്പിച്ചു*

 വിജയോത്സവം സംഘടിപ്പിച്ചു*



ന്യൂ മാഹി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'വിജയോത്സവം 2026' സംഘടിപ്പിച്ചു. മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.


പരിപാടിയിൽ വച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും

 അനുമോദിച്ചു.

വൈസ് പ്രസിഡന്റ് എം. കെ. സെയിത്തു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സുഗിനേഷ് സ്വാഗതം പറഞ്ഞു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. റീജ ഉപഹാരങ്ങൾ സമർപ്പിച്ചു.


ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശർമില അഫ്സർ സി, ശഹദിയ മധുരിമ, പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി അംഗം പി. ബിജോയ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. മിനി, കെ. എം. അപർണ, പി. പി. ഹസീന, എ. സി. രേഷ്മ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പി. കെ. സുനിത നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post